തഫ്‌സീര്‍ റാസി / സൂറതുളുഹാ / ആയത് 1

 سورة الضحى اية 1


والضحى

1) പ്രഭാതത്തെ തന്നെയാണ് സത്യം. 

ളുഹാ എന്ന വാക്കിന് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ രണ്ട് അര്‍ഥം കൊടുത്തിട്ടുണ്ട്. ഒന്ന്, പ്രഭാത സമയം. അഥവാ, സൂര്യന്‍ ഉദിച്ചുയര്‍ന്ന് അതിന്റെ കിരണങ്ങള്‍ പ്രത്യക്ഷമാകുന്ന, പകലിന്റെ തുടക്കം. രണ്ടാമത്തെ അര്‍ഥം; പകല്‍. പകല്‍ എന്ന ഉദ്ദേശിക്കാനുള്ള കാരണം ശേഷമുള്ള ലൈല്‍ എന്ന പരാമര്‍ശമാണ്. ആദ്യം ളുഹാ എന്നും പിന്നെ ലൈല്‍ എന്നും പറയുമ്പോള്‍ സ്വഭാവികമായും ളുഹാ എന്നതിന് പകല്‍ എന്ന അര്‍ഥമാണ് കൂടുതല്‍ യോജിച്ചത്.