സൂഫീകഥകള്‍

 


വഴിയില്‍ സൂഫി എന്തോ തിരയുന്നത് കണ്ട നാട്ടുകാര്‍ ഒരുമിച്ചു കൂടി. കുറെ സമയം തിരച്ചില്‍ നടത്തിയെങ്കിലും പ്രത്യേകിച്ചൊന്നും കണ്ടില്ല. 

നാട്ടുകാര്‍: അല്ലയോ സൂഫീവര്യരെ എന്താണ് നഷ്ടപ്പെട്ടത്. 

സൂഫീ: എന്റെ സൂചി 

നാട്ടുകാര്‍: എവിടെയാണ് നഷ്ടപ്പെട്ടത്? 

സൂഫീ: വീട്ടില്‍ 

നാട്ടുകാര്‍: എന്നാല്‍ വീട്ടിലല്ലേ അന്വേഷിക്കേണ്ടത്. 

സൂഫീ: സ്വന്തം ഹൃത്തിലുള്ള ദൈവത്തെ നിങ്ങള്‍ മറ്റിടങ്ങളില്‍ അന്വേഷിക്കുന്നില്ലേ.. അതിനേക്കാള്‍ വലുതൊന്നുമല്ലല്ലോ ഇത്.


കതക്

അര്‍ധരാത്രി കതകില്‍ മുട്ടുകേട്ട സൂഫി: ആരാ? 

ആഗതന്‍ : മുസാഫിര്‍ 

സൂഫി തിരിഞ്ഞു നടന്നു. 

ആഗതന്‍ വീണ്ടും കതകില്‍ മുട്ടുന്നു

സൂഫി: ആരാ? 

ആഗതന്‍: അടിമ

സൂഫി വീണ്ടും തിരിഞ്ഞു നടക്കുന്നു. 

വീണ്ടും കതകില്‍ മുട്ടുന്നു. 

സൂഫി: ആരാ? 

ആഗതന്‍: മനുഷ്യന്‍

സൂഫി തിരിഞ്ഞു നടക്കുന്നു.

വീണ്ടും മുട്ടുന്നു.

സൂഫി: എന്തിനാ മുട്ടുന്നത്, 

അകത്തേക്ക് വന്നോളൂ... ഞാന്‍ കതക് അടച്ചിട്ടില്ല.