ഉമ്മച്ചീക്കണ്ണ്


കുഞ്ഞോളും കുഞ്ഞോനും 
ജനിക്കുമ്പോള് 
ഉമ്മച്ചീന്റെ കണ്ണിലെ-
കണ്ണീരില് 
പുഞ്ചിരീലൊളിപ്പിച്ച 
പൊലിവ് പൊഴിച്ചു,

യെര്ട്ടക്കുട്ട്യേളെ 
കിട്ട്യേന്റെ ഭാവത്തില് 
പടച്ചോന്റട്ത്തേക്ക്  
*അൽഹംദേളെ ചാർത്തീർന്ന്,

ഹൃത്തൂമ്മല് പെര്ത്തൂന്തിയന്ന്
സന്തോഷത്തിലാണ്ടങ്ങ്
മമ്പൊർത്തേം
മടുവൂര്ത്തേം
നേർച്ചേലും കൂടീർന്ന്,

നാട്ടേരൊക്കേം
വിളിച്ചൂട്ടീട്ട്,
നേർച്ചപ്പത്തിരീം
കോയെറ്ച്ചീം
വെളമ്പീർന്ന്

കുട്ട്യേള്ണ്ടായന്ന് മുതലു-
മ്മച്ചി;
നാടിമ്മെല് താടീ-
മ്മൊളക്ക്ണ വരേം,
ഓരൻസരണക്കേടിന്റേം
കുരുത്തക്കേടിന്റേം
കറ്ത്തക്കുത്തേളും,പാടേളും-
മായ്ച്ചുതീർത്തു.

ഒരീസം പുലർച്ചേല്;
ഇമ്മിണിബെല്യേ സ്വപ്നത്തീന്ന്
ഞ്ഞെട്ടിയെണീറ്റ്
വിറച്ചീര്ക്ക്‌ണ ഉമ്മച്ചീന്റെ-
കണ്ണീന്ന് കണ്ണീരേള്
ഒലിച്ചേർന്ന്.

സ്വപ്നത്തീല് വന്നത്
"ന്റ കുഞ്ഞോളേം കുഞ്ഞോന്റേം
ഇര് മുഖങ്ങളേർന്ന്,
ഓര്മ്മച്ചീന്നെ
എതോ മൂച്ചിത്തടീന്റെ
ചോട്ടില് എറിഞ്ഞളഞ്ഞേർന്ന്.."

_________________________
*അൽഹംദ്-പ്രാർത്തന


എഴുത്ത്:
സൽമാനുൽ ഫാരിസി കൊച്ചന്നൂർ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍