ഹിജ്റ നാലില്‍ നബിതിരുമേനിയുടെ അമ്പത്തിയേഴാം വയസ്സില്‍ ആണ് ഇവരെ വിവാഹം ചെയ്തത്. ഇവരും ഒരു വിധവ ആയിരുന്നു. ഭര്‍ത്താവ് ഉഹ്ദ് യുദ്ധത്തില്‍ കൊല്ലപ്പെട്ടതാണ്. ഉമ്മുല്‍ മസാകീന്‍- അഗതികളുടെ ഉമ്മ എന്ന അപരനാമത്തില്‍ അറിയപ്പെടുന്നു. ദരിദ്രരോടും പാവപ്പെട്ടവരോടും അവര്‍ക്കേറെ സഹാനുഭൂതിയായിരുന്നു. വിവാഹാനന്തരം മൂന്ന് മാസത്തിനകം മഹതി മരണപ്പെട്ടു. ഖദീജബീവിയെക്കൂടാതെ തിരുനബി (സ്വ) ജീവിച്ചിരിക്കെ മരണപ്പെട്ടത് ഇവര്‍ മാത്രമാണ്.