ഖുനൈസ് ബ്ന്‍ ഹുദൈഫ(റ) എന്ന ഒരു സ്വഹാബിയുടെ വിധവയായിരുന്നു ഹഫ്സ്വ(റ). തിരുനബിയുടെ ഉറ്റചങ്ങാതിയായിരുന്ന ഉമര്‍ ബിന്‍ ഖതാബിന്റെ(റ) മകള്‍. ബദ്ര്, ഉഹ്ദ് യുദ്ധങ്ങളില്‍ പങ്കെടുത്തിരുന്ന ധീരയോദ്ധാവായിരുന്ന ഖുനൈസിനു ഉഹ്ദ് യുദ്ധത്തില്‍ മാരകമായ മുറിവേല്‍ക്കുകയും അത് അദ്ദേഹത്തിന്റെ മരണത്തിന് കാരണമാകുകയും ചെയ്തു. വിധവയായ തന്റെ മകളെ വിവാഹം ചെയ്യാന്‍ ഉമര്‍ തന്റെ സുഹൃത്തുക്കളായ അബൂബക്റിനോടും ഉസ്മാനോടും ആവശ്യപ്പെട്ടെങ്കിലും അവര്‍ നിരസിക്കുകയാണുണ്ടായത്. അദ്ദേഹം ഖിന്നനായി. അദ്ദേഹത്തെ സമാശ്വസിപ്പിച്ചു നബിതിരുമേനി അവരെ വിവാഹം ചെയ്തു. അബൂബക്റിനോട് എന്നപോലെ ഉമറിനോടുമുള്ള ബന്ധം കൂടുതല്‍ സുദൃഢമാവാനും ഇതുപകരിച്ചു. ഹിജ്‌റ മൂന്നില്‍ തിരുമേനിയുടെ അമ്പത്തിയാറാം വയസ്സിലായിരുന്നു ഈ വിവാഹം. ഹിജ്റക്ക് ശേഷമുണ്ടായ ആദ്യ വിവാഹവും ഇതുതന്നെ.