സൈനബ് ബിന്‍ത് ജഹ്ശ്(റ)

ഖുര്‍ആനില്‍ പേരെടുത്തു പറഞ്ഞ സൈദിന്റെ (റ) വിധവ. അറബികളിലെ ഏറ്റവും ആഢ്യരായിരുന്ന ഖുറൈശി കുലത്തില്‍ പിറന്ന സൈനബും അടിമത്തത്തില്‍ നിന്ന് മോചിതനായ സൈദും തമ്മിലുള്ള വിവാഹം ഇസ്ലാമിക സമത്വത്തിന്റെ നിദര്‍ശനമായിരുന്നു. എന്നാല്‍, മനപ്പൊരുത്തം കുറവായിരുന്നതിനാല്‍ ആ ദാമ്പത്യം അധികനാള്‍ നീണ്ടില്ല. മോചനത്തില്‍ കലാശിച്ചു. പിന്നീട് തിരുനബി അവരെ വിവാഹം ചെയ്തു. 'സ്വന്തം മകന്റെ ഭാര്യയായിരുന്നവളെ' വിവാഹം ചെയ്തുവെന്ന് തിരുനബി വിമര്‍ശിക്കപ്പെടുന്നത് ഈ ദാമ്പത്യത്തെ കുറിച്ചാണ്. വിശദമായി വഴിയെ സംസാരിക്കാം. ഹിജ്റ അഞ്ചില്‍ തിരുമേനിയുടെ(സ്വ) അമ്പത്തിയെട്ടാം വയസിലാണ് ഈ വിവാഹം നടന്നത്.