ഖദീജബീവിയുടെ(റ) മരണശേഷം മൂന്ന് വര്‍ഷം കഴിഞ്ഞാണ് തിരുനബി(സ്വ) ആഇശയെ വിവാഹം കഴിക്കുന്നത്. പ്രബലമായ അഭിപ്രായത്തില്‍ വിവാഹ ഉടമ്പടി സമയത്ത് ആഇശ ബീവിയുടെ പ്രായം 6 വയസ്സ് ആയിരുന്നു. വിവാഹം കഴിഞ്ഞ് മൂന്നോ നാലോ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അവരുടെ ദാമ്പത്യജീവിതം ആരംഭിച്ചത്; റിപ്പോര്‍ട്ടുകളില്‍ വൈവിധ്യം കാണുന്നുണ്ട്. തിരു ജീവിതത്തിലേക്ക് വന്ന ഒരേയൊരു കന്യക ആഇശബീവിയാണ്. ഉറ്റ സഹോദരനും ഏറ്റവും അടുത്ത ചങ്ങാതിയുമായിരുന്ന അബൂബക്റിന്റെ കുടുംബവുമായുള്ള ആത്മബന്ധമാണ് ആഇശയുമായുള്ള നബിയുടെ ഈ വിവാഹത്തിനു ഒരുകാരണം. ഇവരെ കൂട്ടിക്കെട്ടി അവതരിപ്പിക്കുന്ന ആരോപണത്തിന്റെ ചുരുള്‍ വഴിയെ നിവര്‍ത്താം.