തിരുനബി(സ്വ) അവസാനമായി വിവാഹം ചെയ്തത് ഇവരെയാണ്. അബ്ദുറഹ്മാനുബ്നു അബ്ദില്‍ ഉസ്സ എന്നയാളുടെ വിധവയായിരുന്നു മൈമൂന. ബര്‍റ എന്നായിരുന്നു അവരുടെ ആദ്യ പേര്. തിരുമേനിയാണ് മൈമൂന എന്ന് പേരുമാറ്റിയത്. നബിയുടെ വളരെ നേരത്തെ മരണപ്പെട്ട ഭാര്യ സൈനബ് ബിന്ത് ഖുസൈമ ഇവരുടെ അര്‍ദ്ധ സഹോദരിയാണ്. തിരുനബി(സ്വ) ഉംറക്കു വന്ന സന്ദര്‍ഭത്തില്‍ തിരുനബിയുടെ(സ്വ) പിതൃവ്യനായ അബ്ബാസിന്റെ(റ) ഭാര്യയായ തന്റെ സഹോദരി ഉമ്മുല്‍ ഫള്ല് മുഖേന തന്നെ വിവാഹം കഴിക്കാമോ എന്നു അവര്‍ ഇങ്ങോട്ടു അഭ്യര്‍ഥിക്കുകയായിരുന്നു. ഹിലാല്‍ ഗോത്രവുമായുള്ള ബന്ധം ശക്തിപ്പെടാന്‍ ഈ വിവാഹത്തിലൂടെ സാധിച്ചു.
ഇത്രയുമാണ് തിരുനബിയുടെ(സ്വ) വിവാഹങ്ങള്‍. ഇവര്‍ക്കു പുറമേ, മാരിയത്തുല്‍ ഖിബ്തിയ്യ എന്ന കോപ്റ്റിക് വംശജയായ ആദ്യകാലത്ത് ക്രിസ്ത്യാനിയായിരുന്ന ഒരു അടിമസ്ത്രീയും തിരുനബിയുടെ(സ്വ) അധീനതയില്‍ ഉണ്ടായിരുന്നു. ഈജിപ്തിലെ മുഖൗഖിസ് രാജാവിനെ ഇസ്ലാമിലേക്ക് ക്ഷണിച്ച് ദൂതനെ അയച്ചപ്പോള്‍ മറുപടിയായി അയച്ച സമ്മാനങ്ങള്‍ക്കൊപ്പം അദ്ദേഹമാണ് രണ്ട് അടിമസ്ത്രീകളെ തിരുനബിക്ക്(സ്വ) അയച്ചുകൊടുത്തത്. മാരിയ ബിന്ത് ശംഊന്‍, അവരുടെ സഹോദരി സീറീന്‍ ബിന്ത് ശംഊന്‍ എന്നിവരായിരുന്നു അവര്‍. ഇതില്‍ മാരിയയെ നബിതിരുമേനി(സ്വ) സ്വീകരിച്ചു. അവരുടെ സഹോദരി സീറീനെ ഹസ്സാനുബ്നു സാബിത് എന്ന ശിഷ്യന് കൊടുത്തു. (മാരിയയെ സ്വതന്ത്രയാക്കി വിവാഹം ചെയ്തിരുന്നു എന്നും ചില നിവേദനങ്ങളില്‍ കാണുന്നുണ്ട്). തിരുനബിയുടെ(സ്വ) മൂന്നാമത്തെ ആണ്കുട്ടിയായിരുന്ന ഇബ്രാഹിം ജനിച്ചത് ഇവരിലാണ്.