നബി തിരുമേനി സ്വ.ക്ക് ഇരുപത്തഞ്ചു വയസുള്ളപ്പോളാണ് അന്ന് നാല്‍പതു വയസ് പ്രായമുണ്ടായിരുന്ന ഖദീജയുമായുള്ള വിവാഹം. അതിനു മുമ്പ് രണ്ട് വിവാഹങ്ങളിലായി നാലു കുട്ടികള്‍ക്ക് അവര്‍ ജന്മം നല്‍കിയിട്ടുണ്ടായിരുന്നു. പുതിയ ദാമ്പത്യത്തില്‍ ആറു കുട്ടികള്‍ ജനിച്ചു. രണ്ട് ആണ്‍കുട്ടികള്‍ - ഖാസിം, അബ്ദുല്ല - ചെറുപ്പത്തിലേ മരണപ്പെട്ടു. സൈനബ്, റുഖ്യ, ഉമ്മുകുല്‍സൂം, ഫാത്വിമ എന്നിവരാണ് പെണ്‍കുട്ടികള്‍. നബിതിരുമേനിയുടെ(സ്വ) ഭാര്യമാരില്‍ അവിടേക്ക് ഏറ്റവും ഇഷ്ടവും സ്നേഹവും ഉണ്ടായിരുന്നത് ഖദീജയോടായിരുന്നു എന്ന് പ്രസിദ്ധമാണ്. ഖദീജ ബീവി മരണപ്പെടും വരെ പ്രവാചകന്ന് വേറെ ഭാര്യമാരോ അടിമസ്ത്രീകളോ ഉണ്ടായിരുന്നില്ല. 25 വര്‍ഷം അവര്‍ ഒരുമിച്ച് ജീവിച്ചു. ഹിജ്‌റയ്ക്ക് 28 വര്‍ഷം മുമ്പ് വിവാഹം. ഹിജ്‌റയ്ക്ക് 3 വര്‍ഷം മുമ്പ് 65-ാം വയസ്സിലാണ് ബീവിയുടെ മരണം. മഹതിയുടെ മരണാനന്തരവും അവിടത്തെ സ്നേഹം പ്രകടമാക്കുന്ന അനേകം സംഭവങ്ങള്‍ കാണാന്‍ സാധിക്കും. അവരുടെ കൂട്ടുകാരികള്‍ക്ക് മാംസാഹാരം പാകം ചെയ്തു കൊടുത്തു വിടുന്ന മനോഹരചിത്രം അതിലൊന്നാണ്.
0 അഭിപ്രായങ്ങള്‍
Thanks