ഖൈബര്‍ യുദ്ധത്തില്‍ തടവുകാരായി പിടിക്കപ്പെട്ടവരില്‍ ഒരാളാണ് സ്വഫിയ്യ. തിരുനബി(സ്വ) ഇവരെ മോചിപ്പിച്ച് കല്യാണം കഴിച്ചു. ജൂതഗോത്രമായ ബനൂനദീറിന്റെ നേതാവായ ഹുയയ്യ് ഇബ്നു അഖ്തബിന്റെയും ബനൂ ഖുറൈള ഗോത്രത്തില്‍ ഉള്‍പ്പെട്ട ബര്‍റ ബിന്‍ത് സംവാലിന്റെയും മകളാണിവര്‍. സ്വഫിയ്യയുടെ ആദ്യ ഭര്‍ത്താവ് സല്ലാമ ബെന്‍ മക്ശോഹ് (ഇദ്ദേഹത്തിന്റെ പിതാവിന്റെ പേര് ചില റിപ്പോര്‍ട്ടുകളില്‍ മിഷ്‌കാം എന്നാണു കാണുന്നത്) ആയിരുന്നു.