പതുക്കെ നടന്നു ഞാൻ,
കുറച്ച് മുമ്പിലതാ,
കുറേ രാക്ഷസന്മാർ!
ഒരു ആംബുലൻസിന്റെ
ഉള്ളിലേക്ക് എത്തിനോക്കിയപ്പോഴതാ,
എന്റെ കയ്യും കാലും അതിനുള്ളിൽ!
ഞാൻ പതുക്കെ ഉള്ളിൽ കയറി,
എത്തിനോക്കി,
കയ്യും കാലുമെടുത്തു,
മുന്നിലതാ ഒരാൾ!
ഞാൻ ചോദിച്ചു,
ആരാ നീ ?
ആദ്യമൊന്നും അയാൾ,
തീരെ മിണ്ടിയില്ല!
വീണ്ടും വീണ്ടും
ചോദിച്ചപ്പോൾ അയാൾ പറഞ്ഞു:
ഞാനാണ് കാലൻ
കാലനെന്താ ഇവിടെ?
അയാൾക്ക് മിണ്ടാട്ടമില്ല
വണ്ടിയോടിച്ചുകൊണ്ടിരുന്ന
ഡ്രൈവർ:
അയാൾക്ക് നിന്റെ
കയ്യും കാലും പോരത്രേ..
പിന്നെ!
അയാൾക്ക് നിന്നെ
തന്നെ വേണം
കഷ്ടം!
അയാൾക്ക് എന്നെ
വേണമത്രേ...
0 അഭിപ്രായങ്ങള്‍
Thanks