കവിത
കുഞ്ഞനുജന്റെ ഡ്രോയിങ്ങ്
ബുക്ക് ഇന്നാണ്
കയ്യീക്കിട്ടിയത്,
അതിലെ ആദ്യപേജിലെ
ആദ്യചിത്രത്തില്‍ ഞങ്ങളെ-
ഇപ്പച്ചീന്റേം ഉമ്മച്ചീന്റേം
കാക്കൂന്റേം കുഞ്ഞിപ്പെങ്ങളേം
രൂപങ്ങള്‍ കലങ്ങിയിരുന്നു.
എന്നിട്ടതിന്റൊക്കേം താഴെ
ചീമക്കൊന്നന്റേം പുളിവടീടേം
വടിവൊടിഞ്ഞ വെണ്ടക്കാക്ഷരത്തില്
ഓന്റൊരു,
കലാകാരന്റൊരു "ഒപ്പും",
ഒപ്പിനു മീതൊരു കുത്തും.
പുറത്ത് ചെമ്പിച്ച
വെയ്ലിനെ
അറുതി വെരുത്തി
മഴയങ് ചുളമിടുന്നു..
വളഞ്ഞ് കുഴഞ്ഞ
കുള്ളനായ തെങ്ങ്മേന്ന്
തേങ്ങേം വീഴുന്നു.
ഓന്റെ കൈയ്യും മനസ്സും
സൗഹ്യദ പങ്കിട്ട് വരച്ചൊട്ടിച്ച
രണ്ടാമത്തെ പേജും മറിച്ചു,
അതാണേല്
അതിഭാവുകത്വങ്ങളെ
കുറിച്ചു മാത്രം
"മിണ്ടി"
ചുരുക്കിപ്പറഞ്ഞാല്‍,
"കയ്യില്‍ ഒരു കുഞ്ഞു
ഹൃദയവുമായി
നെഞ്ചുടഞ്ഞു
പൊട്ടിക്കരയുന്നൊരു
'ഉമ്മ'."
ആ പേജിലേക്ക്
പിന്നേം നോക്കി നിൽക്കാന്
കഴിഞ്ഞില്ല,
അതിനുള്ള പ്രാപ്തി
ഈ ഇടയന് ഉണ്ടായിരുന്നില്ല.
ആ ചിത്രം കണ്ടതിനു
ശേഷം, ഇവനിൽ
കുറെ അധികം
സ്വപ്നങ്ങൾ തലോടാനിടയായി.
"ചുവപ്പുകലർന്ന ഓലീവു മരങ്ങൾ
പകുതി വെട്ടിയ
തടിയുമായി
മണിൽ വേരോങ്ങി നിൽക്കുന്നു,
മിഠായി പൊതി കെട്ടിവെച്ച
പോലെ കുഞ്ഞു ബുല്യങ്ങളുടെ
ജീവനുള്ള ദേഹങ്ങൾ
മുറുക്കിക്കെട്ടി വെച്ചിരിക്കുന്നു,"
ഞാൻ ഞെട്ടിയുണർന്നു,
നേരിയ ചുടിൽ
ചങ്കു പിടയുന്നു,
ഇതൊരു സ്വപ്നമല്ലെന്ന്..!
'ദിനമൊഴികൾ വേദന ഭക്ഷിച്ചു
ജീവിക്കുന്ന ജനതകളുടെ
വിരഹനിറമുള്ള
അവസ്ഥയാണെന്ന്..!
ഞാനൊന്നിടതു വശത്തേക്ക്
തിരിഞ്ഞു നോക്കി..!
നെഞ്ചിടിച്ചും
നൊന്തു മരവിച്ചും
ആ കുഞ്ഞു ബാലൻ,
എന്റെ അനിയൻ
മൂന്നാമത്തെ പേജിൽ
പെൻസിൽമഷി ഒഴുക്കി..
അലറിയും നീറിയും
പൊട്ടിക്കരഞ്ഞും
ആ ചോരപ്പുഴ
1 അഭിപ്രായങ്ങള്‍
🤍✨
മറുപടിഇല്ലാതാക്കൂThanks