എ.ഐ ഫോട്ടോ ട്രെൻഡ്‌; പരിഗണിക്കാതിരിക്കാൻ ശ്രദ്ധിക്കണേ..!


കാലത്തിന്റെ കാലുശമേറിയ ചിറിപ്പാച്ചിലിൽ നാം മനുഷ്യരുടെ ജീവനുകൾ അപകടത്തിലാണ് ‘എന്ന സത്യം തിരിച്ചറിയേണ്ടത് അനിവാര്യമാണ്.തീർച്ചയായും എ.ഐ(ആർട്ടിഫിഷൽ ഇന്റലിജൻസ്) സാങ്കേതികവിദ്യകളുടെ ക്രമാതീതമായ ഉപകരണ സൂചനങ്ങളിൽ നിന്നും നമ്മുടെ തെറ്റിദ്ധാരണകളുടെ മൂലം വഞ്ചിക്കപ്പെട്ടുപോകുന്നു.കൃത്യമായി പറഞ്ഞാൽ "സോഷ്യൽ മീഡിയ തുറന്നാൽ ഇന്ന് ട്രെൻഡുമയമാണ്."
 ട്രെൻഡുകളിൽ അമിതമായും കാണപ്പെടുന്നത് വിദ്യാർത്ഥികളുടെ ചിത്രപ്പടവുകൾക്കൂടിയാണ്. ട്രെൻഡുകൾക്കൊപ്പം എത്താനുള്ള തിരക്കിൽ സ്വന്തം ഫോട്ടോകൾ ജിമിനിയിൽ(എ.ഐ) അപ്‌ലോഡ് ചെയ്യുമ്പോൾ ചിന്തിച്ചുകൊണ്ട് വളരെ സൂക്ഷ്മതയോടെ മാത്രമായിരിക്കണം നിർവഹിക്കേണ്ടത്.നമ്മുടെ വ്യക്തിപരമായ ചിത്രങ്ങൾ ഓൺലൈനിൽ അപ്‌ലോഡ് ചെയ്യുന്നതിൽ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും ഭീഷണിയാകാൻ സാധ്യതയുണ്ട് എന്നാണ് മുന്നറിയിപ്പുകൾ.ഒറിജിനൽ ആണെന്നു തോന്നിപ്പിക്കുന്ന ഇത്തരം ഫോട്ടോകൾ നമ്മൾ അറിയാതെ എഡിറ്റ് ചെയ്ത് മറ്റെവിടെയെങ്കിലും ഉപയോഗിക്കാനും സാധ്യതകൾ ഏറെയാണ്.
 നമ്മൾ അപ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങൾ ഉപയോഗിക്കാൻ ജമിനി ആപ്പിന്റെ നിബന്ധനകളും,വ്യവസ്ഥിതികളും ഗൂഗിളിനെ അനുവദിക്കുന്നുണ്ടെന്നാണ് നിരീക്ഷിക്കാൻ സാധിക്കുന്നത്.സ്വകാര്യത,ഐഡന്റിറ്റി മോഷണം,സൈബർ തട്ടിപ്പ്,എന്നിവയെ സംബന്ധിച്ച വലിയ ആശങ്കകൾക്ക് ഇത് ഇടയാകുന്നുണ്ട്.സെൻസിറ്റീവായ 'ഫേസ് ഡാറ്റ' ദുരുപയോഗം ചെയ്യപ്പെടാനും സാധ്യതയുണ്ട്.ഇത്തരം ചിത്രങ്ങളിൽ എ.ഐ നിർമ്മിത ഉള്ളടക്കം പരിശോധിച്ചാൽ 'മെറ്റാ ഡാറ്റ ടാകുകൾക്കും' ഒപ്പം "സിദ് ഐ ടി"എന്ന ഒരു അദൃശ്യ 'വാട്ടർ മാർക്ക്' മാത്രമാണുള്ളത്.ഇതിലും കൃത്രിമം കാണിക്കുവാനാകും എന്നാണ് വിദഗ്ധർ പറയുന്നത്.

"ഇനിയിപ്പോൾ എന്തു ചെയ്യും..?

 സെൻസിറ്റീവായ സ്വകാര്യ ഫോട്ടോകൾ അപ്‌ലോഡ് ചെയ്യുന്നത് ഒഴിവാക്കാം. ലൊക്കേഷൻ,ഡിവൈസ് ഡീറ്റെയിൽസ് പോലുള്ള മെറ്റാ ഡേറ്റക്കും അപ്‌ലോഡ് ചെയ്യുന്നത് നിഷിദ്ധമാക്കാം.സോഷ്യൽ മീഡിയയിലെ പ്രൈവറ്റ് സെറ്റിംഗ്സുകൾ കർശനമാക്കുകയും ചെയ്യാം.എ ഐ സാങ്കേതിക വിദ്യകളെ കുറിച്ച് ചിലരീതിയിലെങ്കിലും ജാഗ്രത പുലർത്തിയില്ലെങ്കിൽ നമ്മുടെ ജീവൻ പോലും അപകടത്തിൽ പ്രവഹിക്കുന്ന അവസ്ഥ ക്ഷണദാരുണമാണ്.


എഴുത്ത്:
സൽമാനുൽ ഫാരിസി കൊച്ചന്നൂർ,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍