വിഷന്ന് പൊരിയുന്ന
ഹിംസ്രജന്തുവിനും
ഒരു നല്ല കാലം ഉണ്ട്,
"പക്ഷെ"ഫലസ്തീനിലുള്ള
ഗസ്സയിലെ ജനതക്ക്
സമാധാനകാലം
നഷ്ട്ടപ്പെട്ടുകൊണ്ടിരിക്കുകയാ ണ്.
ഇരയെ കടിച്ചുകീറി
കൊന്നു തിന്നുന്നത് പോലെയാണ്
ഇസ്രാഈൽ രക്തഭ്രാന്തർ
പിഞ്ചുകുഞ്ഞുങ്ങളെയും
സ്ത്രീകളെയും ഇല്ലതാകുന്നത്.
ഏതൊരു ജീവിക്കും
ഒരു കഷ്ട്ട കാലവും
ഒരു വസന്ത കാലവും ഉണ്ടാകും
"പക്ഷെ" ഇന്ന്
ഫലസ്തീൻ ജനതക്ക്
അത് നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്.
ഗസ്സയിലെ കുഞ്ഞുങ്ങൾ
വിശന്ന് കരയുകയാണ്,
എത്ര വേദനയാണ്
അവർ സഹിക്കുന്നത്..!
എഴുത്ത്:
ഷഹാം പറക്കാട്
1 അഭിപ്രായങ്ങള്‍
❤️
മറുപടിഇല്ലാതാക്കൂThanks