കിതാബുകളും സുഹുഫുകളും


വേദഗ്രന്ഥങ്ങള്‍ നാലെണ്ണമാണെന്ന് സര്‍വാഗീകൃതമാണ്. സുഹ്ഫ് അഥവാ പ്രവാചകന്മാര്‍ക്ക് ഇറക്കപ്പെട്ട ലഘുലേഖകള്‍ നൂറെണ്ണമുണ്ട്. ഇവ രണ്ടും അല്ലാഹുവില്‍ നിന്നാണെങ്കിലും തമ്മില്‍ ചെറിയ വ്യത്യാസങ്ങളുണ്ട്. 
ഇമാം മഹല്ലി പറയുന്നു: സുഹ്ഫുകള്‍ പാരായണം ചെയ്യാനും പഠിക്കാനുമുള്ള രീതിയില്‍ ഇറക്കപ്പെട്ടതല്ല, പ്രത്യുത, ആശയങ്ങളാണ് ഇറക്കപ്പെട്ടത്. അവയില്‍ കര്‍മവിധികളും ഉപദേശങ്ങളും മാത്രമാണ് എന്നും അഭിപ്രായമുണ്ട് (ശറഹുല്‍ മഹല്ലി 3/251). 
ആശയങ്ങള്‍ ഇറക്കപ്പെട്ടു എന്നതിനെ വിശദീകരിച്ച് ഇമാം ഖല്ലൂബീ വിശദീകരിക്കുന്നു: അല്ലാഹു ആശയങ്ങള്‍ മാത്രമാണ് നല്‍കിയത്. പ്രവാചകന്മാര്‍ യോജിച്ച പദങ്ങള്‍ നല്‍കി ജനങ്ങള്‍ക്ക് പകര്‍ന്നു കൊടുക്കുകയായിരുന്നു. അതിനാലാണ് വേദഗ്രന്ഥം എന്ന സ്ഥാനം അവക്ക് കിട്ടാതെ പോയത് (ഖല്ലൂബീ 3/251). ഖുര്‍ആന്‍ പാരായണം ചെയ്യുന്നത് തന്നെ പ്രതിഫലാര്‍ഹമായതു പോലെ സുഹുഫുകള്‍ പാരായണം ചെയ്യുന്നത് പ്രതിഫലാര്‍ഹമല്ല.