മീറ്റു സാഹചര്യങ്ങൾ ഒഴിവാക്കാൻ, ശാസ്ത്രീയ സ്വയം ഭോഗം

ഇന്ന് സ്ത്രീ പുരുഷന്റെ ചൂഷകവസ്തുവല്ല.
ലൈംഗിക ശരീരത്തിൽ നിന്ന്, രാഷ്ട്രീയ ശരീരത്തിലേക്കുളള സ്ത്രീയുടെ ഈ ഷിഫ്റ്റ് സോഷ്യൽ ഡൈനാമിക്സിൽ വരുത്തിയ മാറ്റങ്ങളുടെ പ്രതിഫലനങ്ങൾ എന്ന നിലയിൽ നൂറുകണക്കിന് മീറ്റൂ കേസുകൾ ഉയർന്നുകൊണ്ടിരിക്കുന്നു.
ബിഗ് ബാംഗ് തിയറിയടക്കമുളള സർവ്വവിധപുരുഷസങ്കൽപ്പങ്ങളെയും ഇന്ന് സ്ത്രീ അവഗണിച്ചുതുടങ്ങി. സ്ത്രീ അവളുടെ തനതായ ഒരു ലോകത്തിന്റെ നിർമ്മിതിയിലാണെന്ന് ലോകം മനസ്സിലാക്കിത്തുടങ്ങുന്നു.
പുരുഷന്റെ അധികാരപൂർണമായ സാമിപ്യമോ ഇടപെടലോ ഇല്ലാതെ തന്നെ ഒരു ജീവിതം സാദ്ധ്യമാക്കാൻ കഴിയുമോ എന്ന് ആഗോള സ്ത്രീ ഇന്റലിജൻഷ്യ ചിന്തിച്ചുതുടങ്ങിയെന്നതിന്റെ തെളിവാണ് ബെസ്റ്റ് സെല്ലിംഗ് ഓഥറായ മാർഗറെറ്റ് സ്വിനാമെ യുടെ “ ലൈഫ് വിത്തൌട്ട് ദ ഡർട്ടി പെനിസ്” എന്ന കൃതി. പുരുഷമേധയുടെ കുലച്ച ധാർഷ്ട്യത്തിനെതിരെയുളള പ്രസ്ഥാനങ്ങൾ പുല്ലിംഗരഹിതജീവിതത്തെപ്പറ്റി ആരാഞ്ഞുകൊണ്ടിരിക്കുന്നു.
ഇന്ന് കേരളീയ പുരുഷനെ സംബന്ധിച്ചിടത്തോളം ഏറ്റവും അഭികാമ്യമായ മാർഗം ശാസ്ത്രീയ സ്വയം ഭോഗത്തെ പ്രോത്സാഹിപ്പിക്കുക എന്നതാണ്. പൊളിറ്റിക്കൽ ഫെമിനൈൻ പ്രിൻസിപ്പളിനെ പുങ്കേ ന്ദ്രീ കൃതമേക്കുത്തിക്കഴപ്പുകൊണ്ട് കീഴടക്കാമെന്ന വ്യാമോഹത്തെ വടമിട്ടുവലിച്ചുകെട്ടി നിയന്ത്രിക്കുക എന്നതാണ് ജനാധിപത്യ പുരുഷന്റെ കർത്തവ്യം. അതുവഴി ഭരണഘടന മുതലുളള മഹാപുസ്തകങ്ങളെ മാനിക്കാനുളള ഒരവസനം അവനു കരഗതമാകുന്നു.
കരഗതമാകുന്ന ബദൽ സാദ്ധ്യതകളെ പുരുഷൻ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് വിരൽ ചൂണ്ടുന്ന അഹിംസാത്മകവും പ്രകൃതിപരവുമായ മാർഗ്ഗമാണ് ശാസ്ത്രീയ സ്വയം ഭോഗം. മലയാളത്തിന്റെ കണ്ണിലുണ്ണിയായ ഡി വിനയചന്ദ്രൻ പറഞ്ഞു : “ ഭോഗങ്ങളിൽ രാജഭോഗമാണ് സ്വയം ഭോഗം”.
പുരുഷൻ സ്വയം ഭോഗത്തിലൂടെ പൊളിറ്റിക്കൽ സ്ത്രീ തത്വത്തെ മാനിക്കുകയാണു ചെയ്യുന്നത്. മാത്രമല്ല, ശാരീരികവും തത്വചിന്താപരമായും സ്ത്രീ നിലനിർത്തുന്ന സ്വാഭിമാനം, സ്വാതന്ത്ര്യം തുടങ്ങിയ മൂല്യങ്ങളോട് മനുഷ്യാവകാശപൂർണ്ണമായ സാഹോദര്യത്തെ പ്രഖ്യാപിക്കുന്നു. “ എല്ലാവരും എന്റെ സഹോദരീ സഹോദരന്മാരാണ്” എന്ന സ്കൂൾ പ്രതിജ്ഞയെ അവന് വീണ്ടും ഓർക്കേണ്ടി വരുന്നു.
അറുപതെഴുപതുകളിലെ റാഡിക്കൽ പുരുഷന്മാർ, തീവ്രവിപ്ലവത്തിന്റെയും മാർക്സിസത്തിന്റെയും തീച്ചൂളയിൽ സ്വന്തം മനസ്സും ശരീരവും ചാണയ്ക്കുവെച്ചവരാണ്. വലതുപക്ഷ മതരാഷ്ട്രീയക്കാരുടേയും അവസ്ഥ അതുതന്നെ. അതുകൊണ്ടുതന്നെ, കൌമാര, യൌവ്വന കാലങ്ങളിൽ ശാസ്ത്രീയ സ്വയം ഭോഗം ചെയ്യുന്നതിന്റെ പ്രസക്തി അവർ മനസ്സിലാക്കിയിരുന്നില്ല. അതിന്റെ ഫലമായി സംഭവിക്കുന്നതാണ് ഇപ്പോൾ കാണുന്ന മിക്ക മീറ്റൂ സംഭവങ്ങളും.ശാസ്ത്രീയ സ്വയം ഭോഗത്തിന്റെ വിചിത്ര വിധാനത്തെപ്പറ്റിയുളള വിശദീകരണം മറ്റൊരിക്കലാകാം.