വേണ്ടത് ഇരട്ടച്ചങ്കല്ല, ഉളുപ്പാണ്‌


മുഹമ്മദലി കിനാലൂര്‍ എഴുതുന്നു...



ഇന്ന് 11 മണിക്ക് ശ്രീറാം വെങ്കിട്ടരാമൻ ആലപ്പുഴ ജില്ലാ കളക്ടർ ആയി ചാർജ് എടുക്കുമെന്നാണ് അറിയുന്നത്. പിണറായി വിജയൻ മുഖ്യമന്ത്രി / ആഭ്യന്തര മന്ത്രി ആയിരിക്കുന്ന കാലത്ത് കെ എം ബി കേസിൽ നീതി കിട്ടില്ല എന്ന് മുമ്പ് എഴുതിയിരുന്നു. സംഘപരിവാറിനോടും മോഡി - അമിത് ഷാ ദ്വയത്തോടും കാണിക്കുന്ന പ്രതിബദ്ധതയുടെ നൂറിൽ ഒരംശം സ്വന്തം വാക്കിനോടും സത്യത്തോടും പിണറായി കാണിച്ചിരുന്നു എങ്കിൽ ഈ നിയമനം ഉണ്ടാകുമായിരുന്നില്ല.