ചായ കുടിക്കുന്നത് ദോഷകരമല്ല; ആരോഗ്യകരമായ ജീവിതശൈലിയോട് യോജിക്കുന്നതാണ്.
ചായ, പ്രത്യേകിച്ച് ഗ്രീന്‍ ടീ, നമ്മുടെ ആരോഗ്യത്തിന് നല്ലതാണെന്ന് പലപ്പോഴും പറയാറുണ്ട്. ചായ നമുക്ക് എത്രത്തോളം നല്ലതാണന്നെും അതിന്റെ കാരണമെന്താണെന്നുമാണ് ഈ കുറിപ്പില്‍ പറയുന്നത്.
ഹൃദ്രോഗം, അര്‍ബുദം, പുരുഷന്മാരെ ബാധിക്കുന്ന മറ്റു ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവയ്ക്കുള്ള അപകടസാധ്യത കുറയ്ക്കുന്ന വസ്തുക്കളാണ് ചായയില്‍ അടങ്ങിയിരിക്കുന്നത്. നിങ്ങള്‍ക്ക് ചായ ഇഷ്ടമല്ലെങ്കില്‍, ശ്രദ്ധിക്കണം: ചായ കുടിക്കുന്നതു പോലെ ആരോഗ്യം സംരക്ഷിക്കുന്ന ഒരു ജീവിതരീതിയിലെലന്ന് പല ഗവേശകരും പറയുന്നുണ്ട്. കോഫി സമാനമായ ആരോഗ്യ ഉത്തേജനം നല്‍കുന്നുണ്ടാം, പക്ഷേ ആരോഗ്യസംരക്ഷണത്തില്‍ ചായയുടെ അത്ര നിലവാരം കോഫിക്കില്ല.
'ചായ, പ്രത്യേകിച്ച് ഗ്രീന്‍ ടീ, ഉപയോഗിക്കുന്നത് കൊണ്ട് മാത്രം അതൊരു മാജികായി ആരോഗ്യം സംരക്ഷിക്കുമെന്നല്ല; മറിച്ച് ധാന്യങ്ങള്‍, മത്സ്യം, പഴങ്ങള്‍, പച്ചക്കറികള്‍, ചുവന്നതും സംസ്‌കരിച്ചതുമായ മാംസം എന്നിവ ഉപയോഗിക്കുന്നതോടൊപ്പം ആരോഗ്യകരമായ ഭക്ഷണക്രമത്തില്‍ ചായ ഉള്‍പ്പെടുത്താവുന്നതാണ്.' പ്രഫസര്‍ ക്വി സണിന്റെ വാക്കുകളാണിത്. അദ്ദേഹം ഹാര്‍വാര്‍ഡ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ പോഷകാഹാര വകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസറാണ്.
മെച്ചപ്പെട്ട ആരോഗ്യവുമായി ബന്ധപ്പെട്ട ചില പദാര്‍ഥങ്ങള്‍ ചായയില്‍ അടങ്ങിയിട്ടുണ്ട്. പോളിഫെനോള്‍സ് എന്ന രാസവസ്തുക്കളാണ് പ്രധാനമായും അടങ്ങിയിട്ടുള്ളത്. കാറ്റെച്ചിനുകളും എപികാറ്റെച്ചിനുകളും ചായയില്‍ സമ്പുഷ്ടമാണ്. പ്രത്യേകിച്ച് ഗ്രീന്‍ ടീയില്‍.
പോളിഫെനോള്‍സ് അമിതഭാരവും പൊണ്ണത്തടിയും ഉണ്ടാകുന്നതില്‍ നിന്നും ശരീരത്തെ സംരക്ഷിക്കുന്നു. കാറ്റെച്ചിനുകളും എപികാറ്റെച്ചിനുകളും പാരിസ്ഥിതിക വിഷ പദാര്‍ഥങ്ങളില്‍ നിന്നും സംരക്ഷിക്കുന്നു.
ഗ്രീന്‍ ടീ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ഫെര്‍മെന്റേഷന്‍ പ്രക്രിയ പോളിഫെനോളുകളുടെ അളവ് വര്‍ദ്ധിപ്പിക്കുന്നു. കറുപ്പും ചുവപ്പും നിറത്തിലുള്ള ചായകളിലും(ബ്ലാക്ക് ടീ, റെഡ്ടീ) ഈ പ്രത്യേകതകളുണ്ട്. പക്ഷേ, അളവിലും തരത്തിലും മെച്ചപ്പെട്ട ആരോഗ്യം പ്രധാനം ചെയ്യുന്നതിലും ചെറിയ രീതിയില്‍ വ്യത്യാസപ്പെട്ടിരിക്കുന്നു.
എന്താണ് പോളിഫെനോളുകള്‍ കൊണ്ടുള്ള ഗുണം? ഒന്നാമതായി, അവ ആന്റിഓക്സിഡന്റുകളാണ്. ആന്റിഓക്സിഡന്റുകള്‍, ഓക്സിഡന്റുകള്‍ എന്നറിയപ്പെടുന്ന രാസവസ്തുക്കളുമായി പ്രവര്‍ത്തിക്കുകയും അവയെ നിര്‍വീര്യമാക്കുകയും ചെയ്യുന്നു. ഇത് കോശങ്ങളെ അവയുടെ സാധാരണ ഗതിയില്‍ പ്രവര്‍ത്തിക്കാനുള്ള ഊര്‍ജം നല്‍കുന്നു. ഉയര്‍ന്ന അളവിലുള്ള ഓക്‌സിഡന്റുകള്‍ ശരീരത്തിന് ദോഷം ചെയ്യും. ഉദാഹരണത്തിന്, ഓക്‌സിഡന്റുകള്‍ ധമനികളുടെ ഭിത്തികള്‍ ആക്രമിച്ച് ഹൃദയ രോഗങ്ങള്‍ക്ക് കാരണമാകാറുണ്ട്.
മനുഷ്യരില്‍ ആന്റിഓക്സിഡന്റുകളെക്കുറിച്ചുള്ള പഠനങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നുണ്ട്. എലി പോലോത്ത ചെറിയ തരം ജീവികളിലും ടെസ്റ്റ് ട്യൂബുകളിലും നിരവധി പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. അവയുടെ ഫലമൊന്നും പ്രസിദ്ധീകരിച്ചിട്ടില്ല. അവ പ്രസിദ്ധീകരിക്കുന്നതോടെ ഈ വിഷയത്തില്‍ വലിയ വിപ്ലവങ്ങള്‍ പ്രതീക്ഷിക്കാം. സണ്‍ പറയുന്നു.
ചായയെയും ആരോഗ്യത്തെയും കുറിച്ചുള്ള ചര്‍ച്ചകളും പഠനങ്ങളും ദീര്‍ഘകാലമായി ഹാര്‍വാര്‍ഡ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ ഡോക്ടര്‍മാരും നഴ്‌സുമാരും നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. ദീര്‍ഘകാല പഠനങ്ങളില്‍ നിന്ന് ലഭിച്ച റിസല്‍ട്ടുകളിലാണ് ചായയുടെ ആരോഗ്യ സംരക്ഷണത്തിനുള്ള കഴിവിനെ കുറിച്ച് പ്രതിപാദിക്കുന്നത്. നിരവധി വനിതാ നഴ്‌സുമാരും പുരുഷ ആരോഗ്യ പ്രൊഫഷണലുകളും ഈ പഠനത്തിന്റെ മുമ്പിലുണ്ട്.
ചായ കുടിക്കുന്നവരെയും കുടിക്കാത്തവരെയും നിരീക്ഷിച്ച് നടത്തിയ പഠനത്തില്‍ ആപേക്ഷികമായി ചായ കുടിക്കുന്നവര്‍ക്ക് പ്രമേഹം വരാനുള്ള സാധ്യത കുറവാണെന്ന് ഗവേഷകര്‍ നിഗമനത്തിലെത്തിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയെ (ഗ്ലൂക്കോസ്) നിയന്ത്രിക്കാന്‍ പോളിഫെനോളുകള്‍ സഹായിക്കുന്നുണ്ടെന്ന് ഗവേഷണ ഫലം വ്യക്തമാക്കുന്നു.
രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് വര്‍ധിക്കുമ്പോള്‍ പാന്‍ക്രിയാസ് ഇന്‍സുലിന്‍ ഉദ്പാദിപ്പിച്ചു കൊണ്ടാണല്ലോ രക്തത്തില്‍ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നത്. പോളിഫെനോളുകള്‍ ഈ പ്രക്രിയയെ ത്വരിതപ്പെടുത്തുന്നു. അതിനാല്‍ കൂടുതല്‍ ഇന്‍സുലിന്‍ ഉദ്പാദിപ്പിക്കാനും അവ കോശങ്ങളില്‍ കൂടുതല്‍ സെന്‍സിറ്റീവായി പ്രവര്‍ത്തിക്കാനും കാരണമാകുന്നുണ്ടെന്ന് സണ്‍ ചൂണ്ടിക്കാട്ടുന്നു.
ചില ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത് ചായ കുടിക്കുന്നത് അപകടകരമായ ഹൃദയ രോഗങ്ങള്‍ക്കുള്ള പരിഹാരവും ഹൃദ്രോഗത്തിനും ഹൃദയാഘാതത്തിനും കാരണമാകുന്ന പ്രമേഹത്തിന്റെ സാധ്യത കുറക്കുകയും ചെയ്യുന്നു. കൂടാതെ, ചായയിലെ പദാര്‍ഥങ്ങള്‍ രക്തസമ്മര്‍ദം കുറയ്ക്കുന്നതിനും കൊളസ്‌ട്രോള്‍ നോര്‍മലാക്കുന്നതിനും സഹായിക്കുന്നു.
പതിവായി ചായ കുടിക്കുന്നവരില്‍ ആരോഗ്യനില മെച്ചപ്പെട്ട് കാണുന്നുണ്ട്. പക്ഷേ, ചായ കുടിക്കുന്നത് തന്നെയാണോ അതിനു കാരണമെന്ന് വ്യക്തമല്ല. അങ്ങനെയാണെങ്കില്‍, അവിടെ നടക്കുന്ന പ്രവര്‍ത്തനം കൃത്യമായി പഠനവിധേയമായിട്ടില്ല. ചായ കുടിക്കുന്നവര്‍ ആരോഗ്യകരമായ ജീവിതശൈലിയില്‍ ജീവിക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ ചില പഠനങ്ങള്‍ ശ്രമിക്കുന്നുണ്ട്. പക്ഷേ അതിനും വ്യക്തമായ പഠന നിഗമനങ്ങളില്ല.
അതായത്, നിങ്ങളുടെ ഭക്ഷണ പദാര്‍ഥങ്ങളില്‍ അടങ്ങിയിരിക്കുന്ന സ്വാഭാവിക വിഷ കണികകള്‍ ചായ കുടിക്കുന്നതു മൂലം ദോഷകരമായ ഫലങ്ങള്‍ ഉണ്ടാക്കില്ല. ഹൃദയാരോഗ്യമുള്ള ഒരു ജീവിതശൈലി ഇത് പ്രദാനം ചെയ്യുന്നു. അതിനാല്‍ നിങ്ങള്‍ ചായ കുടിക്കുന്നവരണെങ്കില്‍, അത് നിലനിര്‍ത്തുക. പക്ഷേ, ഇത് അത്ഭുതകരമായ ഫലം ചെയ്യുമെന്ന് വിശ്വസിച്ച് ശീലമാക്കേണ്ടതില്ല.
ഗ്രീന്‍ ടീയില്‍ പോളിഫെനോളുകളുടെ ഉയര്‍ന്ന സാന്ദ്രത ഉണ്ടെങ്കിലും ഇതിന് അല്‍പ്പം കയ്‌പേറിയ അഗ്രമുണ്ട്. നിങ്ങള്‍ കട്ടന്‍ചായ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ ദുര്‍ബലമായ ഗ്രീന്‍ ടീ ബ്രൂ കൂടുതല്‍ രുചികരമായതായി നിങ്ങള്‍ക്ക് അനുഭവപ്പെടാം.
ചായയില്‍ പഞ്ചസാര കലര്‍ത്തുന്നത് പൂര്‍ണമായും ദോഷം ചെയ്യും. അത്തരം സല്‍കാരങ്ങളില്‍ നിന്നും ടീ പാര്‍ട്ടികളില്‍ നിന്നും വിട്ടുനില്‍ക്കുക. ചായയില്‍ കലര്‍ത്തുന്ന ഈ ഉല്‍പ്പന്നങ്ങളില്‍ ധാരാളം കലോറികള്‍ ഉള്‍ക്കൊള്ളിച്ചേക്കാം. അത് ആരോഗ്യത്തിന് ദോഷം ചെയ്യും. ചായയില്‍ നിന്നും നേടിയെടുക്കുന്ന ഫലങ്ങള്‍ ഈ അധിക കലോറികള്‍ നഷ്ടപ്പെടുത്തും. കൂടാതെ ഇടയ്ക്കിടെ മധുരമുള്ള ചായ കൂടുതല്‍ കഴിക്കുന്നത് നിങ്ങളെ ആരോഗ്യത്തെ തെറ്റായ ദിശയിലേക്ക് നയിക്കും. ''ഗ്രീന്‍ ടീ ഉപഭോഗത്തിലുള്ള ആരോഗ്യഗുണങ്ങളെല്ലാം പഞ്ചസാര ചേര്‍ക്കുന്നതോടെ പൂര്‍ണമായും നീക്കം ചെയ്യപ്പെടും'' സണ്‍ പറയുന്നു.