ശരീരത്തിന്റെ ഭൂരിഭാഗവും ജലനിബിഡമാണ്. കൂടാതെ പ്രവര്‍ത്തനങ്ങളിലെല്ലാം ജലം അനിവാര്യവുമാണ്. വ്യത്യസ്തമായ പ്രവര്‍ത്തനങ്ങള്‍ക്ക് ജലം ആവശ്യമായി വരുന്നുണ്ട്. ശരീരത്തില്‍ നിന്ന് മാലിന്യങ്ങള്‍ പുറന്തള്ളുക, ശരീരത്തിന്റെ താപനില കുറക്കുക, തലച്ചോറിന്റെ പ്രവര്‍ത്തനത്തെ സഹായിക്കുക തുടങ്ങിയവ ഉദാഹരണം. നാം കുടിക്കുന്ന പാനിയങ്ങളില്‍ നിന്ന് ശരീരത്തിനാവശ്യമായ ധാരാളം ജലം ലഭിക്കുന്നുണ്ട്. എങ്കിലും നമ്മുടെ ദൈനംദിന ജല ഉപഭോഗമാണ് ശരീരത്തിലെ ജലത്തിന്റെ അളവ് നിയന്ത്രിക്കുന്നത്. ജലം ശരീരത്തില്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടാം.
1. ഉമിനീര്‍ ഉത്പാദിപ്പിക്കുന്നു
ഉമിനീരിലെ പ്രധാന ഘടകം വെള്ളമാണ്. ഉമിനീരില്‍ ചെറിയ അളവില്‍ ഇലക്ട്രോലൈറ്റുകള്‍, മ്യൂക്കസ്, എന്‍സൈമുകള്‍ എന്നിവ ഉള്‍പ്പെടുന്നു. കട്ടിയുള്ള ഭക്ഷണം കഴിക്കുമ്പോള്‍ അവ നോര്‍മലാക്കുന്നതിനും വായ ആരോഗ്യകരമായി നിലനിര്‍ത്തുന്നതിനും ഉമിനീര്‍ ആവശ്യമാണ്. മറ്റുപാനിയങ്ങളില്‍ കൂടെയും ഉമിനീര്‍ ഉത്പാദനം സാധ്യമാണെങ്കിലും ഉമിനീര്‍ ഉത്പാദനത്തെ ത്വരിതപ്പെടുത്താനുള്ള കഴിവ് വെള്ളത്തിനുണ്ട്. പ്രായധിക്യം കാരണമോ അല്ലാതെയോ ഉമിനീര്‍ ഉത്പാദനം കുറഞ്ഞ് തൊണ്ട വരളുമ്പോള്‍ ഇടക്കിടെ വെള്ളം കുടിക്കുന്നത് ഗുണം ചെയ്യാറുണ്ട്. ഉമിനീര്‍ ഉത്പാദനം കുറയുന്നുവെങ്കില്‍ ഡോക്ടറെ കാണാന്‍ മറക്കരുത്.
2. ശരീര താപനിലയെ നിയന്ത്രിക്കുന്നു
ശരീര താപനില നിലനിര്‍ത്തുന്നതിന് ജലാംശം നിര്‍ണായകമാണ്. ശാരീരിക പ്രവര്‍ത്തനങ്ങള്‍ അധികരിക്കുമ്പോഴും ചൂടുള്ള അന്തരീക്ഷത്തിലും വിയര്‍പ്പിലൂടെ ശരീരം ബാഹ്യഭാഗം തണുപ്പിച്ച് താപനില ഉയരുമ്പോഴുണ്ടാകുന്ന പ്രശ്‌നത്തെ ക്രമീകരിക്കുന്നു. അതേസമയം, ശരീരത്തില്‍ നഷ്ടപ്പെട്ട വെള്ളം ശരീരത്തിലേക്കെത്തിയില്ലെങ്കില്‍ ആന്തരിക താപനില ഉയരും, നിര്‍ജലീകരണം സംഭവിക്കുമ്പോള്‍ ശരീരത്തില്‍ നിന്നും ഇലക്ട്രോലൈറ്റുകളും പ്ലാസ്മയും നിഷ്ടപ്പെടുന്നതിനാലാണത്. ഈ പ്രവര്‍ത്തനം തുടരാന്‍ ശരീരത്തിന് കഴിയാതെ വരും. അതിനാല്‍ ബാഹ്യ താപനിലയും ഉയരും. പതിവിലും കൂടുതല്‍ വിയര്‍ക്കുന്നവരുണ്ടെങ്കില്‍, നിര്‍ജലീകരണം ഒഴിവാക്കാന്‍ ധാരാളം വെള്ളം കുടിക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ടതാണ്.
3. സുഷുമ്നയെയും സന്ധികളെയും സംരക്ഷിക്കുന്നു
ജല ഉപഭോഗം സന്ധി, സുഷുംനാ നാഡി മറ്റു പ്രധാനപ്പെട്ട നാഡികള്‍ക്ക് സംരക്ഷണം നല്‍കുന്നുണ്ട്. ഇത് ശാരീരിക പ്രവര്‍ത്തനങ്ങള്‍ ആസ്വദിക്കാനും സന്ധിവാതം പോലുള്ളവ ഉണ്ടാക്കുന്ന അസ്വസ്ഥതകള്‍ കുറയ്ക്കാനും സഹായിക്കും.
4. മാലിന്യങ്ങള്‍ പുറന്തള്ളുന്നു
ശരീരം വിയര്‍ക്കുന്നതിനും മലമൂത്രവിസര്‍ജ്ജനം നടത്തുന്നതിനും വെള്ളമാണ് ഉപയോഗിക്കുന്നത്. വ്യായാമം ചെയ്യുമ്പോഴും ഉയര്‍ന്ന താപനിലയിലും വിയര്‍പ്പ് ശരീര താപനില നിയന്ത്രിക്കുന്നു. തത്ഫലമായി നഷ്ടപ്പെടുന്ന ദ്രാവകം ശരീരത്തിലെത്തിക്കാന്‍ വെള്ളം കുടിക്കണം. ആരോഗ്യകരമായി മല വിസര്‍ജനം നടത്താനും മലബന്ധം ഒഴിവാക്കാനും ധാരാളം വെള്ളം ആവശ്യമാണ്. മൂത്രമൊഴിക്കുന്നതിലൂടെ മാലിന്യം പുറന്തള്ളുന്നതില്‍ വൃക്കക്ക് വലിയ പങ്കുണ്ട്. ആവശ്യത്തിന് വെള്ളം കുടിക്കുന്നത് വൃക്ക കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനും വൃക്കയിലെ കല്ലുകള്‍ തടയാനും സഹായിക്കുന്നു.
5. ശാരീരിക ക്ഷമത വര്‍ദ്ധിപ്പിക്കുന്നു
ശരീരം ക്ഷീണിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തികള്‍ക്കിടയില്‍ ധാരാളം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. അത്‌ലറ്റുകള്‍ 6 മുതല്‍ 10 ശതമാനം വരെ വിയര്‍ക്കുന്നുണ്ട്. ശാരീരിക പ്രവര്‍ത്തന സമയത്ത് ശരീരഭാരത്തിന്റെ സന്തുലിതാവസ്ഥക്കും ജലം നിര്‍ണായക ഘടകമാണ്.
ജലാംശം ശക്തിയെയും സഹനത്തെയും ബാധിക്കുന്നു. കായിക പരിശീലനങ്ങളിലോ ബാസ്‌കറ്റ്‌ബോള്‍ പോലുള്ള ഉയര്‍ന്ന ആര്‍ദ്രതയോടുകൂടിയ കായിക ഇനങ്ങളില്‍ പങ്കെടുക്കുകയോ ചെയ്യുന്നുവെങ്കില്‍ കൂടുതല്‍ നിര്‍ജലീകരണം സംഭവിക്കാം. ആവശ്യത്തിന് വെള്ളമില്ലാതെ ചൂടില്‍ വ്യായാമം ചെയ്യുന്നതിന്റെ നെഗറ്റീവ് ഇഫക്റ്റുകളാണ് രക്തസമ്മര്‍ദം കുറയുന്നതും ഹൈപ്പര്‍തേര്‍മിയ പോലുള്ള ഗുരുതരമായ രോഗാവസ്ഥകള്‍ ബാധിക്കുകയും ചെയ്യുന്നത്. അമിതമായ നിര്‍ജലീകരണം മരണത്തിന് വരെ കാരണമാകും.
6. മലബന്ധം തടയുന്നു
മലബന്ധം തടയുന്നതിന് മരുന്നുകളെ മാത്രം ആശ്രയിച്ചതുകൊണ്ട് കാര്യമില്ല. ജല ഉപഭോഗം നിലനിര്‍ത്തേണ്ടത് പ്രധാനമാണ്. അതിനാല്‍ നിങ്ങളുടെ മലവിസര്‍ജ്ജനത്തില്‍ ആവശ്യത്തിന് വെള്ളമുണ്ടാവുകയും ആ പ്രക്രിയ സുഗമമാക്കുകയും ചെയ്യുന്നു. ആവശ്യത്തിന് വെള്ളം ഉപയോഗിക്കുന്നില്ലെങ്കില്‍, മലബന്ധം അനുഭവപ്പെടാനുള്ള സാധ്യത കൂടുതലാണ്. മലബന്ധ ബാധിതരാണെങ്കില്‍, കാര്‍ബണേറ്റഡ് വാട്ടര്‍ ട്രസ്റ്റഡ് സോഴ്സും പ്ലെയിന്‍ വാട്ടറും കുടിക്കുന്നത് രോഗം ലഘൂകരിക്കാന്‍ സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
7. ദഹനം എളുപ്പമാക്കുന്നു
ദഹിക്കാന്‍ എളുപ്പം ഭക്ഷണത്തില്‍ വെള്ളം കലരുന്നതാണ്. ഖരാവസ്ഥയിലുള്ള ഭക്ഷണപദാര്‍ഥങ്ങള്‍ വയറിലേക്കെത്തും മുമ്പ് പാനിയങ്ങളോ ദ്രാവകം അടങ്ങിയ പഴങ്ങളോ വയറിലേക്കെത്തി ആമാശയത്തെ ദഹനപ്രക്രിയക്ക് അനുയോജ്യമായ വിധം സജ്ജീകരിക്കേണ്ടതുണ്ട്. പല മതങ്ങളിലും നോമ്പു തുറക്കുന്ന വേളയില്‍ ആദ്യം പാനിയങ്ങളോ ദ്രാവകമടങ്ങിയ പഴങ്ങളോ കഴിക്കുന്നതാണ് പതിവ്. അങ്ങനെ ചെയ്യുന്നത് ശരീരത്തെ കൂടുതല്‍ ഊര്‍ജസ്വലനാക്കുന്നുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. കഴിക്കുന്ന ഭക്ഷണം കൂടുതല്‍ എളുപ്പത്തില്‍ ദഹിക്കാനും കൂടുതല്‍ ഫലപ്രദമായി ആഗിരണം ചെയ്യാനും പരമാവധി പ്രയോജനപ്പെടുത്താനും ഇത് സഹായിക്കും.
8. പോഷകങ്ങള്‍ ആഗിരണം ചെയ്യുന്നു
ഭക്ഷണദഹനത്തെ സഹായിക്കുന്നതിനൊപ്പം, വിറ്റാമിനുകളും ധാതുക്കളും മറ്റു പോഷകങ്ങളും ഭക്ഷണത്തില്‍ നിന്ന് അലിയിച്ച് ആഗിരണം ചെയ്യുന്നതിനും വെള്ളം സഹായിക്കുന്നു. ഈ വിറ്റാമിന്‍ ഘടകങ്ങള്‍ ശരീരത്തിന്റെ ഇതര ഭാഗങ്ങളിലേക്ക് വേഗത്തില്‍ എത്തിക്കാനും ജലാംശങ്ങള്‍ സഹായിക്കുന്നുണ്ട്.
9. ശരീരഭാരം കുറയ്ക്കുന്നു
ശരീരത്തിലെ കൊഴുപ്പും ഭാരവും കുറയ്ക്കുന്നതില്‍ വെള്ളത്തിന് ചെറുതല്ലാത്ത പങ്കുണ്ട്. അമിതവണ്ണമുള്ള പെണ്‍കുട്ടികളില്‍ വെള്ളംകുടിക്കുന്നതിന്റെ തോത് കുറഞ്ഞിരിക്കുന്നുവെന്ന് പഠനങ്ങള്‍ പറയുന്നു. ഭക്ഷണക്രമത്തിലും വ്യായാമത്തിലും കൂടുതല്‍ വെള്ളം കുടിക്കുന്നത് അമിതഭാരം ഇല്ലാതാക്കാന്‍ സഹായിക്കും.
10. ഓക്‌സിജന്‍ രക്തചംക്രമണം മെച്ചപ്പെടുത്തുന്നു
ശരീരത്തിലുടനീളം പോഷകങ്ങളും ഓക്‌സിജനും എത്തിക്കാന്‍ വെള്ളം സഹായിക്കുന്നു. ദൈനംദിന ജല ഉപഭോഗം രക്തചംക്രമണം മെച്ചപ്പെടുത്തുകയും ആരോഗ്യത്തെ നല്ല രീതിയില്‍ സ്വാധീനിക്കുകയും ചെയ്യുന്നു.
11. രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു
ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ചില രോഗാവസ്ഥകളെ തടയാന്‍ സഹായിക്കുന്നുവെന്ന് പഠനങ്ങള്‍ പറയുന്നു. മലബന്ധം, വൃക്കയിലെ കല്ലുകള്‍, വ്യായാമം മൂലമുള്ള ആസ്ത്മ, മൂത്രനാളി അണുബാധ, രക്താതിമര്‍ദം തുടങ്ങിയ അസുഖങ്ങള്‍ക്ക് വെള്ളം ധാരാളമായി കുടിക്കുന്നത് വലിയ ഫലം ചെയ്യുന്നതായി കാണുന്നുണ്ട്. ഭക്ഷണത്തിലെ പ്രധാന വിറ്റാമിനുകളും ധാതുക്കളും പോഷകങ്ങളും ആഗിരണം ചെയ്യാനും വെള്ളം സഹായിക്കുന്നതിനാല്‍ ആരോഗ്യം നിലനിര്‍ത്താനുള്ള സാധ്യത വര്‍ധിപ്പിക്കും.
12. ഊര്‍ജം വര്‍ധിപ്പിക്കുന്നു
കുടിവെള്ളം മെറ്റബോളിസത്തെ സജീവമാക്കും. മെറ്റബോളിസത്തിന്റെ ഉത്തേജനം ഊര്‍ജ നിലയെ ഗുണപരമായി സ്വാധീനിക്കുന്നു. ഒരു പഠനത്തില്‍ 500 മില്ലി ലിറ്റര്‍ വെള്ളം കുടിക്കുന്നത് പുരുഷന്മാരിലും സ്ത്രീകളിലും ഉപാപചയ നിരക്ക് 30 ശതമാനം വര്‍ദ്ധിപ്പിച്ചു. ഈ ഫലങ്ങള്‍ ഒരു മണിക്കൂറിലധികം നീണ്ടുനില്‍ക്കുന്നതായി കാണപ്പെട്ടു.
13. വൈജ്ഞാനിക പ്രവര്‍ത്തനത്തെ സഹായിക്കുന്നു
ടിപ്പ്-ടോപ്പ് കോഗ്‌നിറ്റീവ് ആകൃതിയില്‍ തുടരുന്നതിന് ശരിയായ ജലാംശം പ്രധാനമാണ്. ആവശ്യത്തിന് വെള്ളം കുടിക്കാത്തത് ശ്രദ്ധ, ജാഗ്രത, ഓര്‍മശക്തി എന്നിവയെ പ്രതികൂലമായി ബാധിക്കുമെന്ന് റിസര്‍ച്ച് ട്രസ്റ്റഡ് ഉറവിടം സൂചിപ്പിക്കുന്നുണ്ട്.
14. മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നു
ആവശ്യത്തിന് വെള്ളം ലഭിക്കാത്തത് മാനസികാവസ്ഥയെയും ബാധിക്കും. നിര്‍ജലീകരണം തളര്‍ച്ചയ്ക്കും ആശയക്കുഴപ്പത്തിനും കാരണമാകാറുണ്ട്.
15. ചര്‍മത്തിന്റെ തിളക്കം നിലനിര്‍ത്തുന്നു
ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ചര്‍മത്തിലെ ജലാംശം നിലനിര്‍ത്താനും കൊളാജന്‍ ഉല്‍പാദനത്തെ പ്രോത്സാഹിപ്പിക്കാനും സഹായിക്കും. എങ്കിലും, വാര്‍ധക്യ ഫലമായുള്ള ചര്‍മശോഷണം പരിഹരിക്കുന്നതിന് വെള്ളം കഴിക്കുന്നത് മാത്രം പര്യാപ്തമല്ല. ഈ പ്രക്രിയ ജീനുകളുമായി ബന്ധപ്പെട്ടിരിക്കുന്നതായതാണ് കാരണം.