ഓരോ ദിവസവും കുടിക്കുന്ന വെള്ളത്തിന്റെ അളവ് ശ്രദ്ധിക്കുന്നത് ആരോഗ്യത്തിന് പ്രധാനമാണ്. മിക്ക ആളുകളും ദാഹിക്കുമ്പോഴാണ് വെള്ളം കുടിക്കുന്നത്. ദിവസേനയുള്ള ജല ഉപഭോഗം നിയന്ത്രിക്കാന്‍ ശരീരം തന്നെ സജ്ജമാക്കിയ പ്രക്രിയയാണ് ദാഹം.
നാഷണല്‍ അക്കാദമി ഓഫ് സയന്‍സസ്, എഞ്ചിനീയറിംഗ് ആന്‍ഡ് മെഡിസിന്‍ റിസര്‍ച്ച് അനുസരിച്ച്, മിക്ക ആളുകളുടെയും ആവശ്യങ്ങള്‍ നിറവേറ്റാന്‍ ആവശ്യമായ ജലത്തിന്റെ അളവ്(എല്ലാ പാനീയങ്ങളില്‍ നിന്നും ഭക്ഷണങ്ങളില്‍ നിന്നും): ഒരു പുരുഷന് ഒരു ദിവസം ഏകദേശം 15.5 കപ്പും (125 ഔണ്‍സ്), സ്ത്രീക്ക് 11.5 കപ്പും (91 ഔണ്‍സ്) ആണ്.
ദൈനംദിന ഉപയോഗിക്കേണ്ട ജലത്തിന്റെ 20 ശതമാനം ഭക്ഷണത്തില്‍ നിന്ന് ലഭിക്കുന്നു. ബാക്കിയുള്ളവ കുടിവെള്ളത്തെയും ജലത്തെ അടിസ്ഥാനമാക്കിയുള്ള പാനീയങ്ങളെയും ആശ്രയിച്ചിരിക്കുന്നു. അതിനാല്‍, പുരുഷന്മാര്‍ 100 ഔണ്‍സ് (3.0 ലിറ്റര്‍) വെള്ളവും സ്ത്രീകള്‍, 73 ഔണ്‍സ് വെള്ളവും(2.12 ലിറ്റര്‍) പാനീയങ്ങളില്‍ നിന്നും ഉപയോഗിക്കുന്നു. വ്യായാമം ചെയ്യുകയോ ചൂടുള്ള പ്രദേശത്ത് വസിക്കുകയോ ചെയ്യുന്നുവെങ്കില്‍ നിര്‍ജലീകരണം ഒഴിവാക്കാന്‍ ജല ഉപഭോഗം വര്‍ധിപ്പിക്കേണ്ടതുണ്ട്.
ജലാംശം വിലയിരുത്തുന്നതിനുള്ള മറ്റു മാര്‍ഗങ്ങളില്‍ ദാഹവും മൂത്രത്തിന്റെ നിറവും ഉള്‍പ്പെടുന്നു. ദാഹം തോന്നുന്നത് നിങ്ങളുടെ ശരീരത്തിന് വേണ്ടത്ര ജലാംശം ലഭിക്കുന്നില്ലെന്ന് സൂചിപ്പിക്കുന്നു. ഇരുണ്ടതോ നിറമുള്ളതോ ആയ മൂത്രം നിര്‍ജലീകരണത്തെ സൂചിപ്പിക്കുന്നു. ഇളം അല്ലെങ്കില്‍ നിറമില്ലാത്ത മൂത്രം സാധാരണ ജലാംശത്തെയാണ് അറിയിക്കുന്നത്.
സഞ്ചരിക്കുന്നിടത്തെല്ലാം വാട്ടര്‍ ബോട്ടില്‍ കൈയ്യില്‍ കരുതിയാല്‍ ആവശ്യമുള്ളപ്പോള്‍ വെള്ളം കുടിക്കാന്‍ സാധിക്കും. വെള്ളം കുടിക്കുന്നതിന്റെ അളവുകളും സമയങ്ങളും സൂക്ഷിക്കുക. ഉറങ്ങാന്‍ ഉദ്ദേശിക്കുന്നതിന്റെ ഒരു മണിക്കൂര്‍ മുമ്പെങ്കിലും വെള്ളം കുടിച്ച് ദാഹം പൂര്‍ണമായി ശമിച്ച ശേഷം ഉറങ്ങാന്‍ തയാറാവുക. ഓര്‍ക്കുക, ഉറങ്ങുമ്പോള്‍ ശരീരത്തിന് കൂടുതല്‍ വെള്ളം ആവശ്യമാണ്.