സ്വാതന്ത്ര്യദിനാശംസകള്‍


എത്ര ദീര്ഘവീക്ഷണത്തില് എഴുതപ്പെട്ടതാണ് ഇന്ത്യന് ഭരണഘടനയെങ്കിലും, അതിനെ തകര്ക്കാന് നമ്മള് തുനിഞ്ഞിറങ്ങിയാല് അത് തകരും. കാരണം ഭരണഘടന ശില്പികള് വിശ്വസിച്ചിരുന്നത്, വരുംകാലങ്ങളില് ഭരണഘടന സംരക്ഷിക്കേണ്ടവര് എല്ലാക്കാലത്തും ഒരു ധാര്മിക ചട്ടക്കൂടില് നില്ക്കുമെന്നായിരുന്നു. ഈ ധാര്മിക ചട്ടക്കൂടിനെ മാനിക്കാത്തവരുടെ കൈകളിലാണ് ഭരണഘടന എത്തുന്നതെങ്കില് അത്തരക്കാര് അതിനെ ഇല്ലാതാക്കാന് വഴികള് പലതും നോക്കും. അവര്ക്ക് പാര്ലമെന്റില് രണ്ടില് മൂന്ന് ഭൂരിപക്ഷം ആവശ്യമില്ല, പകുതി സംസ്ഥാനങ്ങളുടെ അംഗീകാരം ആവശ്യമില്ല, രാജ്യത്തെ പരമോന്നത നീതി പീഠത്തിന്റെ പിന്തുണയും വേണ്ട. അതൊന്നുമില്ലാതെ തന്നെ അവരീ ഭരണഘടന പൊളിച്ചെഴുതും.
***
നാലില് മൂന്നു പേരും പട്ടിണി കിടക്കുക്കുന്നുണ്ടെങ്കില്, വോട്ടവകാശം ഉള്പ്പെടെയുള്ള മൗലികാവകാശങ്ങള് ഹനിക്കപ്പെടുന്നുണ്ടെങ്കില്, സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള് നിരാകരിക്കപ്പെടുന്നുണ്ടെങ്കില്; ഇതെല്ലാം ശരിയാക്കാന് ഭരണാധികാരികള് ഉത്തരവാദിത്തം കാണിക്കുന്നുണ്ടോ?
ഭരണഘടന സംരക്ഷിക്കേണ്ടവര്, അത് തകര്ക്കാന് ശ്രമിക്കുന്നൊരു കാലഘട്ടത്തിലാണോ നമ്മള് ജീവിക്കുന്നതെന്ന് ആലോചിക്കാന് പ്രിയപ്പെട്ട വായനക്കാരോട് അഭ്യര്ത്ഥിക്കുകയാണ്. ഈ സ്വാതന്ത്ര്യദിനത്തില് നിങ്ങള് അതിനായി സമയം കണ്ടെത്തൂ…

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍