ഹർഷിനയുടെ സമരം പുനരാരംഭിച്ചു: "നീതി കിട്ടിയില്ല"

കോഴിക്കോട് മെഡിക്കൽ കോളജിൽ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിലെ ഇരയായ ഹർഷിന വീണ്ടും സമരരംഗത്തേക്ക്. "സർക്കാർ കൂടെയുണ്ടെന്ന് പറഞ്ഞിട്ടും തനിക്ക് നീതി ലഭിച്ചില്ല" എന്ന് ആരോപിച്ചാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിക്കു മുന്നിൽ ഹർഷിന നിരാഹാര സമരം പുനരാരംഭിച്ചത്. നേരത്തെ സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരം നൽകാനുള്ള നടപടികൾ വൈകുന്നതിലും, കുറ്റക്കാരായ ഡോക്ടർമാർക്കും നഴ്‌സുമാർക്കുമെതിരെ നടപടി സ്വീകരിക്കാത്തതിലും ഹർഷിന ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ആരോഗ്യമന്ത്രിയും മറ്റ് ഉദ്യോഗസ്ഥരും നൽകിയ ഉറപ്പുകൾ പാലിക്കപ്പെട്ടില്ലെന്നും അവർ ആരോപിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍