കേരള രാഷ്ട്രീയത്തിലെ അതികായനും മുൻ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു. കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹിക മണ്ഡലങ്ങളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വി.എസിന്റെ വിയോഗം സംസ്ഥാനത്തിന് വലിയ നഷ്ടമാണ്. അവസാന ശ്വാസം വരെ ജനകീയ വിഷയങ്ങളിൽ ഇടപെട്ട് ജനങ്ങൾക്കുവേണ്ടി നിലകൊണ്ട ധീരനായ നേതാവായിരുന്നു അദ്ദേഹം.
അദ്ദേത്തോടുള്ള ആദരസൂചകമായി സംസ്ഥാനത്ത് ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു. കൂടാതെ, മൂന്ന് ദിവസത്തെ ദുഃഖാചരണവും ഉണ്ടാകും. തലസ്ഥാനത്ത് വി.എസിന് അന്തിമോപചാരം അർപ്പിക്കാൻ ജനസാഗരം ഒഴുകിയെത്തുന്നത് കണക്കിലെടുത്ത് ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കേരള ചരിത്രത്തിൽ സമാനതകളില്ലാത്ത ജനകീയ പിന്തുണ നേടിയ നേതാവായിരുന്നു വി.എസ്.
0 അഭിപ്രായങ്ങള്‍
Thanks