വീരമലയിലെ മണ്ണിടിച്ചിൽ: സുരക്ഷാ വീഴ്ചയിൽ പ്രതിഷേധം

കാസർകോട് വീരമലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം മനുഷ്യനിർമ്മിതമാണെന്ന് ആരോപണം. വീരമലയിലെ ജനവാസ മേഖലയിൽ മണ്ണിടിച്ചിൽ സാധ്യതയുണ്ടെന്ന് മാസങ്ങൾക്ക് മുൻപേ ഭൗമശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകിയിട്ടും അധികൃതർ സുരക്ഷാ നടപടികൾ സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ പ്രധാന പരാതി. ഇത് വിളിച്ചുവരുത്തിയ ദുരന്തമാണെന്നും, വിള്ളൽ കണ്ടെത്തിയിട്ടും യാതൊരു നടപടിയുമെടുക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. നിരവധി കുടുംബങ്ങളെ ഭീതിയലാഴ്ത്തിയിരിക്കുകയാണ് ഈ സംഭവം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍