സ്വർണ്ണ വില സർവ്വകാല റെക്കോർഡിൽ: ഒരു പവന് മുക്കാൽ ലക്ഷം കടന്നു

സംസ്ഥാനത്ത് സ്വർണ്ണ വില പുതിയ സർവ്വകാല റെക്കോർഡ് സ്ഥാപിച്ചു. ഇന്ന് ഒരു പവന് മുക്കാൽ ലക്ഷം രൂപ കടന്നു. ഈ വർഷം മാത്രം ഒരു പവന് 17,840 രൂപയോളമാണ് കൂടിയത്. അന്താരാഷ്ട്ര സ്വർണ്ണ വിലയിലുണ്ടായ വർദ്ധനവ്, ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്കിലെ ഇടിവ്, ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾ എന്നിവയാണ് സ്വർണ്ണ വില കുത്തനെ ഉയരാനുള്ള പ്രധാന കാരണങ്ങൾ. വിവാഹ ആവശ്യങ്ങൾക്കും നിക്ഷേപത്തിനും സ്വർണ്ണം വാങ്ങുന്നവർക്ക് ഇത് വലിയ തിരിച്ചടിയായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍