മുംബൈ: മുംബൈ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട. 62.2 കോടി രൂപ വിലമതിക്കുന്ന 6.2 കിലോഗ്രാം കൊക്കെയ്നുമായി ഒരു യുവതിയെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻ്റലിജൻസ് (ഡിആർഐ) അറസ്റ്റ് ചെയ്തു.
സൂക്ഷ്മമായ വിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് യുവതി മയക്കുമരുമായി പിടിയിലായത്. ഇവരുടെ ബാഗേജുകൾ വിശദമായി പരിശോധിച്ചപ്പോൾ രഹസ്യ അറകളിൽ ഒളിപ്പിച്ച നിലയിൽ കൊക്കെയ്ൻ കണ്ടെത്തുകയായിരുന്നു. യുവതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
ഇത്രയും വലിയ അളവിലുള്ള കൊക്കെയ്ൻ എവിടെ നിന്ന് എത്തി, എവിടേക്കാണ് കൊണ്ടുപോകാൻ ശ്രമിച്ചത്, ഈ മയക്കുമരുന്ന് ശൃംഖലയിൽ ആരൊക്കെ ഉൾപ്പെട്ടിട്ടുണ്ട് എന്നതിനെക്കുറിച്ച് ഡിആർഐ വിശദമായ അന്വേഷണം ആരംഭിച്ചു. അടുത്തിടെയായി മുംബൈ വിമാനത്താവളം വഴി ലഹരി കടത്താനുള്ള ശ്രമങ്ങൾ വർധിച്ചതായി റിപ്പോർട്ടുകളുണ്ട്. ലഹരി കടത്ത് തടയുന്നതിനായി വിമാനത്താവളങ്ങളിൽ സുരക്ഷയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.
0 അഭിപ്രായങ്ങള്‍
Thanks