അസമിലെ ഗോൽപാറ ജില്ലയിൽ കുടിയൊഴിപ്പിക്കൽ നടപടിക്കിടെ നടന്ന സംഘർഷത്തിൽ ഒരാൾ മരിച്ചു. ഇന്ന് രാവിലെയാണ് സംഭവം. കുടിയൊഴിപ്പിക്കലിനെതിരെ പ്രതിഷേധിച്ച നാട്ടുകാരും അധികാരികളും തമ്മിലാണ് സംഘർഷമുണ്ടായത്.
വിശദാംശങ്ങൾ പുറത്തുവരുന്നതേയുള്ളൂ. പ്രാഥമിക വിവരമനുസരിച്ച്, അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനായി സർക്കാർ ഉദ്യോഗസ്ഥർ ഗോൽപാറയിലെ ഒരു ഗ്രാമത്തിലെത്തിയപ്പോഴാണ് സംഭവം. കുടിയൊഴിപ്പിക്കലിന് വിധേയരായ ആളുകൾ ഇതിനെ ശക്തമായി എതിർക്കുകയും ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടുകയും ചെയ്തു. സംഘർഷത്തിനിടെയാണ് ഒരാൾ മരിച്ചത്. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് അറിയിക്കുന്നതാണ്.
0 അഭിപ്രായങ്ങള്‍
Thanks